Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ezhumanthuruthu

Kottayam

എ​ഴു​മാ​ന്തു​രു​ത്തു​കാ​രു​ടെ സ​മ​രം ഫ​ലം ക​ണ്ടു

കടു​ത്തു​രു​ത്തി: എ​ഴു​മാ​ന്തു​രു​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​ത് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് വാ​ര്‍​ഡ് മെംബർ പി.​ഡി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫി​സി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം. എ​ഴു​മാ​ന്തു​രു​ത്ത് മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​താ​യി​ട്ട് 14 ദി​വ​സം. പു​ലി​ത്തു​രു​ത്ത്, എ​ഴു​മാ​ന്തു​രു​ത്ത്, മാ​ത്താം​ക​രി, തു​രു​ത്ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം ര​ണ്ടാ​ഴ്ച​യാ​യി മു​ട​ങ്ങിക്കിട​ക്കു​ന്ന​ത്.

കി​ണ​റു​ക​ള്‍ കു​റ​വു​ള്ള​തും ഉ​ള്ള വീ​ടു​ക​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ മേ​ഖ​ല​യാ​ണ് എ​ഴു​മാ​ന്തു​രു​ത്ത് പ്ര​ദേ​ശം. ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​റ​യു​മ്പോ​ഴെ​ല്ലാം ലൈ​നി​ലെ ത​ക​രാ​റാ​ണ്. ഉ​ട​നെ ശ​രി​യാ​ക്കാം എ​ന്നി​ങ്ങ​നെ​യു​ള്ള മ​റു​പ​ടി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ്ര​ശ​്നത്തി​ന് പ​രി​ഹാ​രം തേ​ടി​യാ​ണ് ക​ടു​ത്തു​രു​ത്തി ജ​ല അ​ഥോ​റി​റ്റി ഓ​ഫി​സി​ല്‍ ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തം​ഗം പി.​ഡി. ബാ​ബു ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യെ​ത്തി​യ​ത്.

അ​പ്പോ​ഴും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി പ​ഴ​യ​തു​ത​ന്നെ. അ​തോ​ടെ നാ​ട്ടി​ലേ​ക്ക് വെ​ള്ളം കി​ട്ടു​ന്ന​തു​വ​രെ താ​ന്‍ ഈ ​ഓ​ഫീ​സി​ന് മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആരംഭിക്കു കയാണെന്ന നി​ല​പാ​ടു ബാ​ബുവും സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ബാ​ബു ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യുട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലി​രു​ന്നു സ​മ​രം ആ​രം​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വാ​ര്‍​ഡി​ലെ ഗ്രാ​മ​വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളും ഓ​ഫീ​സി​ലേ​ക്കെ​ത്തി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മെംബർമാർ ക്കൊപ്പം കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​ങ്ങി.

സം​ഭ​വ​മ​റി​ഞ്ഞ് ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റോ​യി ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം നോ​ബി മു​ണ്ട​യ്ക്ക​ന്‍ എ​ന്നി​വ​ര്‍ എ​എ​ക്സ്ഇ, സി.​എ​സ്. അ​നൂപു​മാ​യും ജ​ല അ​ഥോ​റി​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി. അങ്ങനെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പു​ലി​ത്തു​രു​ത്ത് പ്ര​ദേ​ശ​ത്തെ പൈ​പ്പു​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി.

മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​കുന്നേ​ര​ത്തോ​ടെ​യും ഇ​ന്ന് രാ​വി​ലെ​യു​മാ​യി വെ​ള്ളം എ​ത്തി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് ന​ല്‍​കി. തു​ട​ര്‍​ന്ന് പി.​ഡി. ബാ​ബു​വും വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളും സ​മ​രം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി.

Latest News

Corehub Up